സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ യു.ഡി.എഫ് തീരുമാനം

single-img
26 November 2015

29TVTHANKACHAN_135897fതിരുവനന്തപുരം : സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട്  വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തിയുക്തം എതിര്‍ക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ബി.ജെ.പി-എസ്.എന്‍.ഡി.പി. കൂട്ടുകെട്ട് ആര്‍.എസ്. എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ്. ഇത് ഉദ്ദേശിച്ചതിനെക്കാളും അപകടകരമാണ്. ഇതിനെതിരെ കൈയുംകെട്ടി നോക്കിനില്‍ക്കാനാകില്ലെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

കേരളത്തില്‍ ഭൂരിപക്ഷംപേരും മതേതര മനസ്സുള്ളവരാണ്. ജനങ്ങളെ വര്‍ഗീയപരമായി പല തട്ടിലാക്കാനും പരസ്​പരം പോരടിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന യാത്ര. ഇതിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മതേതര ശക്തികള്‍ ഒരുമിക്കും. മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഈ യാത്രയില്‍നിന്ന് പിന്തിരിയാന്‍ ശ്രീനാരായണഗുരുവിന്റെ മതേതര ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര വിശ്വാസികള്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.