ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ ഹിന്ദു മഹാസഭ സ്റ്റേറ്റ് സെക്രട്ടറി അറസ്റ്റില്‍

single-img
20 November 2015

358927

ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരോട് അപമര്യാദയായി പെരുമാറിയ ഹിന്ദു മഹാസഭ സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാരെയും യാത്രക്കാരെയും ശല്യം ചെയ്ത കുറ്റത്തിനാണ് ഇവരെ പോലീസ് പിടികൂടിയത്.

കൊയമ്പത്തൂര്‍ ചെന്നൈ ഇന്‍ഡിഗോ വിമാനത്തിലാണ് മദ്യപിച്ചെത്തിയ ഇവര്‍ യാത്രക്കാരോടും എയര്‍ഹോസ്റ്റസുമാരോടും അപമാര്യാദയായി പെരുമാറിയത്. വിമാനം പറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഇവര്‍ എയര്‍ഹോസ്റ്റസുമാരുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത് തര്‍ക്കത്തിനു വഴിവെച്ചതിനെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജിപി റെഡ്ഡി പറഞ്ഞു. പൊലീസെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.