”ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷങ്ങള്‍” -രാജ്യത്തെ വസ്ത്രധാരണ പാരമ്പര്യത്തിന്റെ ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കി ശീമാട്ടി

single-img
17 November 2015

ശീമാട്ടിയുടെ ”ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷങ്ങള്‍” എന്ന വീഡിയോ രാജ്യത്തെ വസ്ത്രധാരണ പാരമ്പര്യത്തിന്റെ  ദൃശ്യ-ശ്രവ്യ വിരുന്നായി മാറി.  5.19 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 1910  മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ സാരിക്കുണ്ടാകുന്ന പരിണാമം കാണിക്കുന്നുണ്ട്.    സാരിയുടുക്കുന്ന രീതികള്‍, കാലഘട്ടത്തിനനുസൃതമായ സംഗീതവും നൃത്തഭാവങ്ങളും ചാരുതയോടെ  അവതരിപ്പിച്ചിരിക്കുന്നു.  2007ലെ മിസ്. എര്‍ത്തായ അമൃത പറ്റ്കിയാണ് മോഡലാകുന്നത്. ശീമാട്ടിയുടെ സാരഥിയും ലീഡ് ഡിസൈനറുമായ ബീന
കണ്ണനാണ് വീഡിയോയുടെ തുടക്കത്തിലുള്ള ശബ്ദം  നല്കിയിരിക്കുന്നത് . സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ ശിവകുമാര്‍ രാഘവാണ്  വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

[mom_video type=”youtube” id=”Dt1746gYmK0″]