വരന്‍ ജോബും വധു ജെയിനും തങ്ങളുടെ വിവാഹം ആഘോഷിച്ചത് രക്തദാനമെന്ന ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ; കൂടെ വിവാഹത്തിനെത്തിയ 30 പേരും

single-img
16 November 2015

Indian-holding-hands-at-wedding-smaller (1)

കൊച്ചിയില്‍ ഒരു വ്യത്യസ്ത വിവാഹം നടന്നു. തങ്ങളുടെ സന്തോഷദിനം മറ്റുള്ളവര്‍ക്കും സന്തോഷമുള്ളതാകണമെന്ന നിശ്ചയത്തോടെ വിവാഹ ആഘോഷം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് നവവധൂവരന്മാരായാ വല്ലാര്‍പാടത്തെ ജോബ് സെബാസ്റ്റിയന്‍, ജയിന്‍ ദമ്പതികളാണ് വ്യത്യസ്തരായത്. വിവാഹം കഴിഞ്ഞ് നേരേ രക്തദാന ക്യാമ്പിലെത്തി രക്തം നല്‍കി അവര്‍ തങ്ങളുടെ കടമ നിര്‍വ്വഹിച്ചു. കൂടെ 30ഓളം മനുഷ്യ സ്‌നേഹികളും.

കഴിഞ്ഞ ദിവസം നടന്ന വിവാഹത്തില്‍ മജാബിന്റേയും ജെയിനിന്റെയും കല്യാണപ്പന്തല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വ്യത്യസ്തമാകുകയായിരുന്നു. ബഌ് ഡോണേഴ്‌സ് കഌബില്‍ അംഗവും സ്വകാര്യ കമ്പനിയിലെ സെയില്‍സ് ജീവനക്കാരനുമായ ജോബ് സെബാസ്റ്റിയന്റെയും ഭാര്യ ജെയിന്റെയും മിന്നുകെട്ട് വല്ലാര്‍പാടം പള്ളിയിലായിരുന്നു നടന്നത്.

പള്ളിയിലെ ചടങ്ങിന് ശേഷം ഇരുവരും മൊബൈല്‍ രക്തദാനക്യാമ്പിലേക്ക പോയി രക്തം നല്‍കുകയായിരുന്നു. വിവാഹത്തിനെത്തിയ 30 പേരും അവര്‍ക്കൊപ്പം രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി. ഇവരുടെ രക്തദാന പരിപാടിയില്‍ 30 പേരാണ് രക്തദാനം നല്‍കാന്‍ തയ്യാറായത്.