ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തിന് എതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന് അരീക്കോട് സുല്ലമസ്സലാം സയന്‍സ് കോളേജിലെ അധ്യാപകനായ മുഹമ്മദ് ഷഫീഖിനെ കോളേജ് അധികൃതര്‍ പുറത്താക്കി

single-img
16 November 2015

12249807_786546628123187_3405118358196748570_n

ഫരൂഖ്,കോഴിക്കോട്: മത മൗലീകവാദത്തിന്‍റെ ഇരയായി വീണ്ടും ഒരു കോളേജ് അധ്യാപകൻ കൂടി. ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെഫെയ്സ്ബുക്കിൽ കമന്‍റിട്ടതിന് അരീക്കോട് സുല്ലമസ്സലാം സയന്‍സ് കോളേജിലെ അധ്യാപകനായ മുഹമ്മദ് ഷഫീഖിനെ കോളേജ് മേനേജ്മെന്‍റ്പുറത്താക്കി.

എന്തിനാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത് എന്ന അധ്യാപകന്‍റെ ചോദ്യത്തിന് ‘ഫെയിസ്ബുക്കിൽ കമന്‍റിട്ടതിന്’ എന്നായിരുന്നു മാനേജ്മെന്‍റിന്‍റെമറുപടി. കോഴിക്കോട് ഫറൂഖ് കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിനെതിരെ കോളേജ് അതികൃതർ നടപടിയെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഷഫീക്ക് കമന്റ് ചെയ്തത്.

തന്നെ പിരിച്ചുവിട്ടതിനെതിരെയും മുഹമ്മദ് ഷഫീക് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. “ജോലി പോയതിൽ സങ്കടം ഇല്ല… എന്തിന്നാണ്കോളേജില്‍ നിന്ന് പിരിച്ചു വിട്ടത് എന്ന് ചോദിക്കുമ്പോള്‍ അത് ഫാറൂക്ക് കോളേജിലെ വിഷയത്തിൽ കമന്ടിട്ടതിനാണ് എന്നാണു മറുപടി… ആമറുപടി ഉൾക്കൊള്ളാൻ മാനേജ്മെന്റിന് എത്ര അസാധ്യമായിരുന്നോ അതിന്റെ നൂറിരട്ടി അസാധ്യമാണ് സമൂഹത്തിന്. നീ ആണും പെണ്ണുംഒരുമിച്ചിരിക്കുന്നതിനെ സപ്പോട്ട് ചെയ്യുകയോ??? അത് വല്യ തെറ്റല്ലേ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടിയാണ് പറയുക..???? എന്റെജോലി പോയതിനേക്കാള്‍ ഭീകരമായ അവസ്ഥയാണിത്‌…” ഷഫീക്ക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വിദ്യാഭ്യാസത്തെയും മതമൗലികതയാൽ കൈകാര്യം ചെയ്യുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചുവരികയാണ്. പശുവിനെ ആരാധിക്കാൻഅവകാശമുള്ളത് പോലെ കറി വെച്ച് തിന്നാനുള്ള അവകാശവും ഉണ്ട് എന്ന് പറഞ്ഞ് ഭരണഘടന നല്‍കുന്ന മൗലീക അവകാശത്തിന് വേണ്ടി ശബ്ദിച്ചതിന് കുറച്ച് നാളുകൾക്ക് മുൻപ് തൃശൂർ കേരള വർമ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെയും ഭരണാധികാരികൾ നടപടിക്ക് ഒരുങ്ങിയിരുന്നു. ഇപ്പോൾ ലിംഗ സമത്വത്തിന് വേണ്ടി ശബ്ദിച്ചതിനാണ് മുഹമ്മദ് ഷഫീഖിനെതിരെ കോളേജ് മാനേജ്മെന്‍റ് നടപടി എടുത്തിരിക്കുന്നത്.