ഫാറൂഖ് കോളെജില്‍ ലിംഗ അസമത്വത്തിനെതിരെ പ്രതികരിച്ചതിന് പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

single-img
14 November 2015

p188ji4u20nag1uocos6gougua

ഫാറൂഖ് കോളെജില്‍ ലിംഗ അസമത്വത്തിനെതിരെ പ്രതികരിച്ചതിന് പുറത്താക്കിയ വിദ്യാര്‍ത്ഥി ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി. ദിനുവിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നും കോളെജില്‍ തിരിച്ചെടുക്കണമെന്നും വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്യുന്നതായും കോടതി വിധിപറഞ്ഞു. കോളെജില്‍ ലിംഗസമത്വം ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബിഎ സോഷ്യോളജി വിദ്യാര്‍ഥിയായ ദിനുവടക്കമുളള വിദ്യാര്‍ഥികള്‍ക്ക് എതിരെ കോളെജ് അധികൃതര്‍ നടപടി എടുത്തത് വിവാദമായിരുന്നു.

കോളേജില്‍ തുടര്‍ന്ന് പഠിക്കണമെങ്കില്‍ മാപ്പ് എഴുതി കൊടുക്കാന്‍ കോളെജ് അധികൃതര്‍ ആവശ്യപ്പെടുകയും എന്നാല്‍ മാപ്പപേക്ഷ എഴുതികൊടുക്കണ്ട എന്നു തീരുമാനം എടുത്തതിനെ തുടര്‍ന്ന് ദിനുവിനെ അന്വേഷണ വിധേയമായി അനിശ്ചിത കാലത്തേക്ക് ഫാറുഖ് കോളെജ് പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ദിനു അഡ്വ.എ.കെ. പ്രീത വഴി ഹൈക്കോടതിയില്‍ പോയത്.

പ്രതികാര മനോഭാവത്തോടെ പെരുമാറുന്ന കോളെജ് മാനെജ്‌മെന്റിന്റെ അഹങ്കാരത്തിനുളള തിരിച്ചടിയാണ് കോടതി വിധിയെന്ന് ദിനു പറഞ്ഞു. തിങ്കളാഴ്ച മുതല്‍ കോളെജില്‍ പോകുമെന്നും തുടര്‍ന്നും ക്യാംപസില്‍ ലിംഗസമത്വത്തിനായുളള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ദിനു അറിയിച്ചു.