ഐഎസ് കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
13 November 2015

jihadi-john_3051871b

ഐഎസ് കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ സിറിയയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് വ്യാഴാഴ്ച രാത്രിയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്.

പെന്റഗണ്‍ മാധ്യമ വിഭാഗം സെക്രട്ടറി പീറ്റര്‍ കുക്കാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ ഐഎസ് പ്രബല കേന്ദ്രമായ റാഖയില്‍ എംവാസിയെ ലക്ഷ്യംവച്ച് യുഎസ് വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ജോണ്‍ യാത്രചെയ്യുകയായിരുന്ന വാഹനം യുഎസിന്റെ ആളില്ലാ യുദ്ധവിമാനം തകര്‍ക്കുകയായിരുന്നു.

യുഎസ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ട്‌ലോഫ്, ജയിംസ് ഫോളി, അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ കാസിംഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്‌നസ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെ കൊലചെയ്ത വ്യക്തിയായിരുന്നു ജിഹാദി ജോണ്‍.