പാകിസ്താനില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ മുംസ്ലിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അക്രമികള്‍ക്കെതിരായി ഹിന്ദുക്കളുടെ കൂടെ നില്‍ക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

single-img
13 November 2015

navas

പാകിസ്താനില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ മുംസ്ലിങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അക്രമികള്‍ക്കെതിരായി ഹിന്ദുക്കളുടെ കൂടെ നില്‍ക്കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്ത് ഹിന്ദുക്കള്‍ അനുഭവിക്കുന്ന നീതി നിഷേധത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദുര്‍ബലന്റെയും മര്‍ദ്ദിതന്റെയും കൂടെ നില്‍ക്കാനാണ് തന്റെ മതം പഠിപ്പിക്കുന്നതെന്നും ഷെരീഫ് പറഞ്ഞു. ലോകത്ത് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും ഇതുതന്നെയാണ്. പാകിസ്താന്‍ പൗരന്‍മാരെല്ലാവരും സമന്മാരാണെന്നും മതഭേദത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലടിച്ച് പിരിയാതെ ഇരുവരും ഒരുമിച്ച് സന്തോഷം പങ്കുവയ്ക്കണമെന്നും നവാസ് ഷെരീഫ് പറഞ്ഞു.

പാകിസ്താനിലെ ഹിന്ദു സമൂഹവുമായുള്ള കൂടിക്കാഴ്ചയില്‍ എന്ത് വില കൊടുത്തും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കറാച്ചിയില്‍ ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെരീഫ്.