പശുവിന്റെ തോല്‍ കൊണ്ടു നിര്‍മ്മിക്കുന്ന ഷൂസ് നിരോധിക്കാനാവശ്യെപ്പടുന്ന ആര്‍.എസ്.എസ്, ക്ഷേത്രവാദ്യമായ ഇടയ്ക്കയും നിരോധിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് എന്‍.എസ്. മാധവന്‍

single-img
13 November 2015

N. S. Madhavan_0

പശുവിന്റെ തോല്‍ കൊണ്ടു നിര്‍മ്മിക്കുന്ന ഷൂസ് നിരോധിക്കാനാവശ്യെപ്പടുന്ന ആര്‍.എസ്.എസ്, ക്ഷേത്രവാദ്യമായ ഇടയ്ക്കയും നിരോധിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. പശുവിന്റെ തോല്‍ കൊണ്ടുണ്ടാക്കുന്ന ഷൂസ് വിറ്റഴിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ മിന്ത്ര ഡോട്ട് കോമിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആര്‍എസ്എസ് അനുകൂലികളുടെ ആവശയത്തിനോടാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്.

ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടാന്‍ ഉപയോഗിക്കുന്ന ഇടയ്ക്കയില്‍ പശുവിന്റെ ആമാശയഭാഗത്തെ ഉള്ളൂരിയെന്ന ചര്‍മമാണ് ഉപയോഗിക്കുന്നത്. പശുതോല്‍ കൊണ്ടുണ്ടാക്കിയ ഷൂ നിരോധിക്കണമെങ്കില്‍ പരിപാവനമായ അമ്പലങ്ങളില്‍ കൊട്ടിപ്പാടുന്ന ഇടയ്ക്കയും നിരോധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.