ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി പിന്‍വലിച്ചേക്കും

single-img
13 November 2015

Thomas-Unniyadan1ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന. ഉണ്ണിയാടന്റെ രാജി കത്തിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടാന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മാണിയോടൊപ്പം രാജി വെച്ച ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. മാണിയുമായി കൂടിയാലോചിച്ചതിനു ശേഷം തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. രാജി വെച്ചാലും താന്‍ യുഡിഎഫില്‍ തന്നെ തുടരുമെന്ന് ഉണ്ണിയാടന്‍ വ്യക്തമാക്കിയിരുന്നു. മാണിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ രാജി വെക്കുന്നത്. പാര്‍ട്ടി ലീഡര്‍ ഈ അവസ്ഥയിലാകുമ്പോള്‍ താന്‍ കൈയൊഴിയുന്നത് ശരിയല്ലെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

ഹൈക്കോടതി ചില സംശയങ്ങളുന്നയിക്കുക മാത്രമാണ് ബാര്‍ കോഴ കേസില്‍ ചെയ്തതെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഇതിനെ വിമര്‍ശനമായി വ്യാഖ്യാനിക്കേണ്ടതില്ല. കോടതിയുടെ അന്തിമവിധി കെ.എം മാണിക്ക് അനുകൂലമായിരിക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.