തന്റെ നാട്ടിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി നടന്‍ സുരാജ് ഒരു സ്‌കൂള്‍ ബസ് വാങ്ങി നല്‍കി

single-img
12 November 2015

14TVF_SURAJ_1786767g

ചിരി മാത്രമല്ല, സ്‌നേഹവും തരുന്നയാളാണ് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട്. വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് അംഗമായ സുരാജ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ ബസാണ് വാങ്ങി നല്‍കിയത്.

കുറ്റിച്ചല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ജി സ്‌പെഷല്‍ സ്‌കൂളിനാണു സുരാജ് ബസ് നല്‍കിയത്. വഞ്ഞാറമൂട് റോട്ടറി ക്ലബ് ഹാളില്‍ ഇന്നു വൈകിട്ട് 7.30നു നെടക്കുന്ന യോഗത്തില്‍ താക്കോല്‍ ദാനം കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ എം എല്‍ എ കെ എസ് ശബരീനാഥ് എം എല്‍ എക്കു നല്‍കി നിര്‍വഹിക്കും.

സിനിമാ താരങ്ങളായ ധ്യാന്‍ ശ്രീനിവാസ്, നീരജ് മാധവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ തൊഴില്‍ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച തന്റെ നാട്ടുകാരേയും സുരാജ് ആദരിക്കും.