തന്റെ 65മത്തെ വയസ്സില്‍ അമ്മ പട്ടാളക്കാരിയായപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന മകള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായി

single-img
11 November 2015

kerala_Ration_card_details

65 വയസുള്ള വീട്ടമ്മയെ പട്ടാളക്കാരിയായി ഉയര്‍ത്തി സിവില്‍ സപ്ലൈസ്. റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷ നല്‍കി കാത്തിരുന്ന കോടഞ്ചേരി നെടുങ്ങാട്ട് ജോണിന്റെ ഭാര്യ ഗ്രേസിയെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് പട്ടാളക്കാരിയായി ഉയര്‍ത്തിയത്.

പുതിയ കാര്‍ഡിന്റെ തെറ്റ് തിരുത്തുന്നതിന് റേഷന്‍ കാര്‍ഡ് വഴി വിതരണം നല്‍കുന്ന പതിപ്പിലാണ് അപേക്ഷകയുടെ തൊഴില്‍ കോളത്തില്‍ വിമുക്തഭടന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അവിടം കൊണ്ടും തീറന്നില്ല സിവില്‍ സപ്ലൈസിന്റെ വികൃതികള്‍. കൃഷിപ്പണിക്കാരനായ ജോണിനെ കമ്പനി ജോലിക്കാരനായും പഠിക്കുന്ന മകളെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായുമാണ് സിവില്‍ സപ്ലൈസ് മാറ്റിയിരിക്കുന്നത്.