തന്റെ പിതാവിന്റെ കാശുകൊണ്ടുണ്ടാക്കിയ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിനെ പിന്നില്‍ നിന്ന് കുത്തി നേതാവായ മാണി 13 ബജറ്റുകളും വിറ്റയാളാണെന്ന് പ്രതാപ് പോത്തന്‍

single-img
11 November 2015

Pratap

രാജിവെച്ച കേരള ധനകാര്യമന്ത്രി മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്ത്. കേരളത്തിന്റെ 13 ബജറ്റുകള്‍ വിറ്റ വ്യക്തിയാണ് മാണിയെന്ന് പ്രതാപ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ധനമന്ത്രിയായിരുന്ന കെ. എം മാണിക്കെതിരെ ആറു മാസം മുന്‍പ് ഞാന്‍ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും അതിന്റെ പേരില്‍ എനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടാകും ചെയ്തിരുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ഒരേക്കര്‍ പോലും സ്വന്തമില്ലാത്ത മാണി ഇന്ന് കേരളത്തിലെ ഏറ്റവും പണക്കാരനും ഭൂവുടമയുമാണ്. കേരളത്തിന്റെ 13 ബഡ്ജറ്റുകള്‍ വിറ്റ മനുഷ്യനാണ് മാണി. കെ.എം. മാണി ഒരു ബ്രൂട്ടസ് ആണെന്ന് എനിക്കറിയാം.

എന്റെ അച്ഛന്റെ കാശ് കൊണ്ടുണ്ടാക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. എന്റെ സഹോദരനാണ് അദ്ദേഹത്തിന് ഇലക്ഷന് മത്സരിക്കാന്‍ പൈസ കൊടുത്ത് സഹായിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ എം ജോര്‍ജിനെ പിന്നില്‍ നിന്ന് കുത്തിയാണ് മാണി പാര്‍ട്ടിയുടെ നേതാവായത്. ഒടുവില്‍ മാണി മാനക്കേട് സഹിക്കവയ്യാതെ രാജിവച്ച് അതേ മാണി ഇന്ന് പുറത്തു പോയിരിക്കുന്നു.

സത്യത്തിനായിരിക്കും എപ്പോഴും വിജയമെന്ന് ഓര്‍ക്കുക.