ബാർ കോഴ കേസിൽ ഹൈക്കോടതി പരാമർശത്തിന്‍റെ പേരിൽ രാജിവെക്കേണ്ടെന്ന് നിയമോപദേശം

single-img
10 November 2015

23tv_mani_jpg_1526934gതിരുവനന്തപുരം: ബാർ കോഴ കേസിൽ ഹൈക്കോടതി പരാമർശത്തിന്‍റെ പേരിൽ രാജിവെക്കേണ്ടെന്ന് മന്ത്രി കെ.എം മാണിക്ക് നിയമോപദേശം. സുപ്രീംകോടതിയുടേത് അടക്കമുള്ള മുതിർന്ന അഭിഭാഷകരിൽ നിന്നാണ് മാണിക്ക് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജിവെക്കുന്നില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഹൈകോടതി പരാമർശം നീക്കികിട്ടാൻ മാണിക്ക് സുപ്രീംകോടതിയെയോ ഹൈക്കോടതിയയോ സമീപിക്കാൻ സാധിക്കുമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.  അതിനാൽ മാണിക്ക് തനിക്കെതിരായ വ്യക്തിപരമായ പരമാർശങ്ങൾ നീക്കികിട്ടാൻ ഉയർന്ന കോടതികളെ സമീപിക്കാൻ സാധിക്കും. അതേസമയം, ജസ്റ്റിസ് കെമാൽപാഷയുടെ വിധിക്കെതിരെ ഹൈകോടതിയെ തന്നെ സമീപിക്കുന്നത് കൂടുതൽ വിമർശങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും മാണിക്കുണ്ട്. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ മാണി തീരുമാനിച്ചിട്ടുള്ളത്.