വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും; എട്ടരയോടെ ആദ്യഫലങ്ങള്‍

single-img
7 November 2015

sc-asks-ec-to-install-electronic-voting-machines-issuing-paper-receipts-to-voters-for-2014-polls_081013010529

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. ഒരു ബൂത്ത് മാത്രമുള്ള നഗരസഭാ ഡിവിഷനുകളുടെയും പഞ്ചായത്ത് വാര്‍ഡുകളുടെയും ഫലമാണ് ആദ്യം പുറത്തുവരിക.

തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക. വോട്ടെണ്ണല്‍ ആരംഭിച്ചശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ലീഡ് നില സെക്കന്‍ഡുകളുടെ ഇടവേളകളില്‍ അറിയാന്‍ കഴിയുന്ന സംവിധാനവും തെരഞ്ഞെടുപ്പു കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്.

പൊതുജനത്തിന് ഇന്റര്‍നെറ്റിലൂടെ ഫലമറിയാന്‍ പ്രത്യേക വെബ്‌സൈറ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജമാക്കിയിട്ടുണ്ട്. trend.kerala.gov.in എന്നതാണ് വെബ്‌സൈറ്റ് വിലാസം. ശനിയാഴ്ച ഏഴരയോടെ സൈറ്റ് ലഭ്യമായിത്തുടങ്ങും.

ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.