കോടതി ഉമ്മന്‍ ചാണ്ടിയുടെ ഒരു കരണത്തും ജനങ്ങള്‍ മറുകരണത്തും അടിച്ചെന്ന് വി എസ് അച്യുതാനന്ദന്‍

single-img
7 November 2015

18tvcgn03_VS_Re_19_1242346f‘കോടതി ഉമ്മന്‍ ചാണ്ടിയുടെ ഒരു കരണത്തും ജനങ്ങള്‍ മറുകരണത്തും അടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആറു മാസത്തിനകം അഴിമതിക്കാരെ കഴുത്തിന് പിടിച്ച് പുറത്താക്കണമെന്നും വിഎസ് പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് ഉയര്‍ത്തിയ വര്‍ഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഫലം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു വിഎസിന്റെ പ്രതികരണം.