വിദ്യാര്‍ഥിക്കും ഈ കോളജ് ഒരു മദ്രസയായി തോന്നുന്നുവെങ്കില്‍ താന്‍ അതില്‍ അഭിമാനിക്കുന്നുവെന്ന് ഫാറൂക്ക് കോളേജ് പ്രിന്‍സിപ്പല്‍

single-img
6 November 2015

Farook College

വിദ്യാര്‍ഥിക്കും ഈ കോളജ് ഒരു മദ്രസയായി തോന്നുന്നുവെങ്കില്‍ താന്‍ അതില്‍ അഭിമാനിക്കുന്നുവെന്ന് ഫാറൂക്ക് കോളേജ് പ്രിന്‍സിപ്പല്‍. ഈ സ്ഥാപനത്തിന് മതപരമായൊരു ചട്ടക്കൂടുണ്ടെന്നും ഇതുമാനിച്ച് പഠിക്കുന്നവര്‍മാത്രം ഇവിടെ പഠിച്ചാല്‍ മതിശയന്നുമാണ് സര്‍ക്കാര്‍ ശമ്പളംപറ്റി കോളജ് നടത്തുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം.

ആണ്‍പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു എന്നതുകൊണ്ടു മാത്രം ക്ലാസില്‍നിന്നു വിദ്യാര്‍ഥികള്‍ പുറത്താക്കപ്പെട്ടത് സംബന്ധിച്ച് ഫറൂക്ക് കോളജില്‍ മതപരമായ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മലയാളം ക്ലാസില്‍ ഒരുമിച്ചിരിക്കാന്‍ അനുവദിക്കാത്ത അധ്യാപകന്റെ നിലപാടില്‍ പ്രതിഷേധിച്ച ഒമ്പതു വിദ്യാര്‍ഥികളെയാണ് അധികൃതര്‍ പുറത്താക്കിയിരുന്നത്. പിന്നീട് ഇതു കോളജിന്റെ നിയമമാണെന്നും കഴിഞ്ഞ ആഴ്ചകളില്‍ അരങ്ങേറിയ സംഭവത്തില്‍ ഇനി പ്രതിഷേധിച്ചാല്‍ മറ്റൊരു അറിയിപ്പുകൂടാതെ പുറത്താക്കാമെന്ന് എഴുതി നല്‍കിയ എട്ടുപേരെ തിരിച്ചെടുത്തിരുന്നു.

ഈ വിഷയത്തില്‍ രക്ഷിതാക്കളുടെ മുമ്പില്‍ മതപരമായ വിവേചനം ഉയര്‍ത്തി തങ്ങളെ മതത്തിന്റെ മരപ്പാവകളാക്കിയെന്നും ഒറ്റപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ സഹപാഠികളോടു പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു, മുസ്ലിം വിഭാഗക്കാരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം പ്രത്യേകം വിളിച്ചാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയതെന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥികളോടു രൂക്ഷഭാഷയിലായിരുന്നു അധ്യാപകരുടെ പ്രതികരണശമന്നും റിപ്പോര്‍ട്ടുണ്ട്.

ഇതിനെ തുടര്‍ന്ന് തങ്ങളുടെ വീട്ടില്‍പോലും ഒറ്റപ്പെട്ട അവസ്ഥയാണുണ്ടായശതന്ന് ഇവര്‍ പറയുന്നത്. കോളജ് നിയമങ്ങളും അച്ചടക്കവുമെല്ലാം യു.ജി.സി. നിര്‍ദേശപ്രകാരം പ്രോസ്‌പെക്ടസില്‍ പറയേണ്ടതുണ്ടെങ്കിലും അടുത്തിരിക്കരുതെന്നോ സഹപാഠികളുമായി ഇടപഴകരുതെന്നോ കാന്റീനില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നോ പ്രോസ്‌പെക്ടസില്‍ പറയാത്ത നിലയ്ക്ക് കോളജില്‍ നടക്കുന്നത് അധികൃതരുടെ അലിഖിത നിയമങ്ങളാണെന്നു പുറത്താക്കപ്പെട്ടവരില്‍ ഒരാളും മാപ്പെഴുതി നല്‍കാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥിയുമായ കെ. ദിനു പറയുന്നത്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യം രക്ഷിതാക്കള്‍ക്കും അറിയാം. അതുകൊണ്ടുതന്നെ മാപ്പെഴുതിക്കൊടുക്കേണ്ടെന്നാണ് നിലപാടെന്നാണ് ദിനുവിന്റെ പക്ഷം.