കലാകാരന്മാരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നതിനോട് ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് പ്രിഥ്വിരാജ്

single-img
6 November 2015

prith

കലാകാരന്മാരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നതിനോട് ഒരുകാരണവശാലും യോജിക്കാനാവില്ലെന്ന് പ്രിഥ്വിരാജ്. അല്‍പമെങ്കിലും സംസ്‌കാരമുള്ളവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ലെന്നും അത് മണ്ടത്തരമാശണന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കള്‍ വിവാദപ്രസ്താവനകള്‍ രാജ്യമെന്പാടും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പൃഥ്വിരാജ് തന്റെ നിലപാടറിയിച്ചത്.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനത്തിനായി കുവൈത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. എന്ന് നിന്റെ മൊയ്തീന് ശേഷം തനിക്കു ലഭിക്കുന്ന മികച്ച കഥാപാത്രമാണ് ആടുജീവിതത്തിലെ നജീബെന്നും അദ്ദേഹം പറഞ്ഞു.