ചൊവ്വയിൽ അന്തരീക്ഷമില്ലാതായത് സൗരവാതത്താൽ, ഭൂമിയുടെ സ്ഥിതിയും ഭീഷണിയിൽ- നാസ

single-img
6 November 2015

Marവർഷങ്ങളായി സൂര്യനിൽ നിന്നു വരുന്ന ശക്തമായ സൗരവാതമാണ് ചൊവ്വയുടെ അന്തരീക്ഷത്തെ ഇല്ലാതാക്കിയതെന്ന് നാസ. ഭൂമിയെ പോലെ ചൊവ്വയ്ക്കും ഒരുകാലത്ത് അന്തരീക്ഷമുണ്ടായിരുന്നുവെന്നും തുടർച്ചയായ സൗരവാതം മൂലം കാലക്രമേണ അന്തരീക്ഷം ഇല്ലാതാക്കുകയായിരുന്നു എന്നും നാസ ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത്തരമൊരു സാഹചര്യമായതിനാൽ ചൊവ്വയിൽ ജീവൻ ഉണ്ടാവാൻ സാധ്യതയില്ലെന്നും ഗവേഷകർ ഉറപ്പിച്ചുപറയുന്നു. കഴി‍ഞ്ഞദിവസം വാർത്താസമ്മേളനം വിളിച്ചാണ് നാസ ഗവേഷകർ ഇക്കാര്യം അറിയിച്ചത്.

നാസയുടെ പേടകമായ മാവൻ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ടത്. സൂര്യനിൽ നിന്നുള്ള ശക്തമായ സൗരവാത, കാന്തിക പ്രവാഹം ചൊവ്വയുടെ അന്തരീക്ഷത്തെ നശിപ്പിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിന്റ ഒരു ശതമാനം മാത്രമാണ് ഇപ്പോൾ ചൊവ്വയിലുള്ളത്. സൗരവാതത്തിന്റെ കാര്യത്തിൽ ഭൂമിയും ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുകയാണ്, റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ നില ‌തുടർന്നാൽ ചൊവ്വയെ പോലെ ഭൂമിയ്ക്കും വൈകാതെ അന്തരീക്ഷം നഷ്ടമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

വർഷങ്ങൾക്ക് മുൻപ് ചൊവ്വാ ഗ്രഹം നനവുള്ളതും ചൂടേറിയതുമായിരുന്നു, അതായത് ജീവൻ നിലനിൽക്കാൻ ഭൂമിയേക്കാൾ ഏറ്റവും അനുയോജ്യമായത്. എന്നാൽ സൗരയൂഥത്തിലെ ചില മാറ്റങ്ങൾ അതിനെ നശിപ്പിക്കുകയായിരുന്നു. അന്തരീക്ഷം നഷ്ടമായതാണ് ചൊവ്വയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും നാസ ഗവേഷകർ പറയുന്നു.