മാണിയെ ഇടതുമുന്നണിയ്ക്കു വേണ്ടെന്ന് വൈക്കം വിശ്വന്‍

single-img
6 November 2015

23tv_mani_jpg_1526934gതിരുവനന്തപുരം:   കെഎം മാണിയെ ഇടതുമുന്നണിയ്ക്കു വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍.  മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഐഎം ചര്‍ച്ച നടത്തിയെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു ചര്‍ച്ചയും ഇടതുമുന്നണിയില്‍ നടത്തിയിട്ടില്ലെന്നു വൈക്കം വിശ്വന്‍ പറഞ്ഞു. പിസിജോര്‍ജിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എം.പി. വീരേന്ദ്രകുമാറിനു താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. മുന്നണിയിലേക്കു തിരിച്ചുവരാം. വിട്ടുപോയവരെക്കുറിച്ച് ഇടതുപക്ഷത്തിനു കാഴ്ചപ്പാടുണ്ട്. ഇവര്‍ തിരിച്ചുവരുന്നതിനെ എതിര്‍ക്കില്ല. കെ.എം. മാണിക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം തുടരും. അന്തിമരൂപം തിങ്കളാഴ്ച എല്‍ഡിഎഫ് തീരുമാനിക്കുമെന്നും വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ഘട്ടത്തില്‍ ധനമന്ത്രി കെ.എം. മാണി ഇടതു മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രസ്താവന. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കം. ഇതിനായി ഇടനില നിന്നതു താനായിരുന്നു. ഇതു നേരിടാന്‍ മുഖ്യമന്ത്രി കൊണ്ടുവന്നാണ്
ബാര്‍ കോഴ ആരോപണമെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.