മുംബൈയില്‍ ട്രെയിനിനുമുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

single-img
5 November 2015

Shaul

മുംബൈയില്‍ ട്രെയിനിനുമുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. മുംബൈയിലെ നാഹൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കാഞ്ചുര്‍മാര്‍ഗ് സെന്റ്. സേവ്യേഴ്‌സ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സാഹില്‍ ചന്ദ്രകാന്ത് ഈശ്വര്‍കര്‍ ആണു വൈദ്യുതാഘാതമേറ്റ് മരിച്ചത്.

സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുമുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണു സാഹിലിനു വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. റെയില്‍വെ സ്റ്റേഷനു സമീപമുള്ള മൈതാനത്തു സാഹിലും കൂട്ടുകാരും ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. കൂട്ടുകാര്‍ ട്രെയിനിനുമുകളില്‍ കയറിയപ്പോള്‍ സാഹുലും ഒപ്പംകയറുകയും സെല്‍ഫിയെടുക്കുന്നതിനിടെ സാഹുലിന്റെ കൈ ട്രെയിനുമുകളിലൂടെ പോകുന്ന വൈദ്യുത കമ്പിയില്‍ തട്ടുകയുമായിരുന്നു.

ഷോക്കേറ്റ് ട്രെയിനിനു മുകളില്‍ നിന്നും സാഹുല്‍ ശതറിച്ചു വീണ സാഹിലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശരീരത്തില്‍ 80 ശതമാനത്തിലധികം പൊള്ളലേറ്റ സാഹുലിനെ രക്ഷിക്കാനായില്ല.