കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണകൂടം കൈയൊഴിഞ്ഞ അടിയന്തരാവശ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ജനകീയ കളക്ടര്‍ എന്‍. പ്രശാന്തിന്റെ മുന്നിട്ടിറങ്ങുന്നു

single-img
5 November 2015

Collector

കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭരണകൂടം കൈയൊഴിഞ്ഞ അടിയന്തരാവശ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ ജനകീയ കളക്ടര്‍ എന്‍. പ്രശാന്തിന്റെ കര്‍ശന നിര്‍ദ്ദേശം. കോര്‍പ്പറേഷനില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കും മുന്‍പുള്ള ഇടവേള ഭരണത്തിനിടയിലാണ്, മുമ്പ് നടപ്പില്‍ വരുത്താതെയിരുന്ന പദ്ധതികള്‍ യഥാര്‍ത്ഥ്യമാക്കുവാന്‍ കളക്ടര്‍ മുന്നിട്ടിറങ്ങിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്ത് പ്രഥമികാവശ്യത്തിന് സ്ഥാപിച്ചിരുന്ന 15 ഇ-ടോയ്‌ലെറ്റുകളില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന 13 എണ്ണം കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജല അതോറിറ്റിക്ക് കണക്ഷന്‍ ഇല്ലാത്ത ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലെറ്റുകള്‍ ജലലഭയതയില്ലാത്തതിനാലാണ് അടച്ചിടേണ്ടി വന്നത്. ഇതിനായി ജലവകുപ്പ് അധികൃതരും ഇ-ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിനു കോണ്‍ട്രാക്ട് എടുത്ത ഇറാം ഗ്രൂപ്പുമായി കളക്ടര്‍ എന്‍. പ്രശാന്ത് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ആറ് ഇ-ടോയ്‌ലറ്റുകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമാക്കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവയില്‍ വെള്ളമെത്തിക്കാനുള്ള സാധ്യതകള്‍ ജലവകുപ്പ് പരിശോധിക്കുകയും അല്ലാത്തപക്ഷം ഇറാം ഗ്രൂപ്പിന്റെ ചെലവില്‍ത്തന്നെ ജലലഭ്യതയുള്ള മറ്റ് ഇടങ്ങളിലേക്ക് ഇവ മാറ്റി സ്ഥാപിക്കാന്‍ ധാരണയാക്കുകയും ചെയ്തിരിക്കുകയാണ്.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ് വൃത്തിയാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനുമുള്ള നടപടികളും കളക്ടര്‍ കൈക്കൊണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി ടി.പി.സതീശന്‍ എന്നിവരുടെ സംഘം മാര്‍ക്കറ്റ് സന്ദര്‍ശിച്ച. വര്‍ഷങ്ങളായി ശെവദ്യുതി കണക്ഷന്‍ വിഛേദിച്ച അവസ്ഥയിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ വയറിങ് മാറ്റി സ്ഥാപിച്ചാല്‍ ഉടന്‍തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നു കളക്ടര്‍ അറിയിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ കോര്‍പറേഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉപയോഗിക്കാതിരുന്ന മോട്ടോര്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ പുതിയതു സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍മദ്ദശം നല്‍കിയിട്ടുണ്ട്.

ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും അഞ്ചു കോടി രൂപ ചെലവഴിച്ച് കോര്‍പറേഷന്‍ നിര്‍മിച്ച ആനക്കുളം സാംസ്‌കാരിക നിലയം വൈദ്യുതി കണക്ഷനും ജലലഭ്യതയുമില്ലാത്തതിനാല്‍ ഇതുവരെ തുറന്നുകൊടുത്തിരുന്നില്ല. പ്രസ്തുത കെട്ടിടത്തിന് ചീഫ് ടൗണ്‍ പ്ലാനറുടെ അംഗീകാരം ലഭിക്കാതിരുന്നതാണ് ഇക്കാര്യത്തിന് തടസ്സമായത്. ഇവിടം സന്ദര്‍ശിച്ച കളക്ടര്‍ രണ്ടു ദിവസത്തിനുള്ളില്‍ കെട്ടിട നമ്പര്‍ ലഭ്യമാക്കാനും വൈദ്യുതി കണക്ഷന്‍ ഒരുക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥയ്ക്കും കളക്ടര്‍ പരിഹാരമൊരുക്കുന്നു. സ്‌റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്തെ വെള്ളക്കെട്ടും കേടുപാടുവന്ന കെട്ടിടവും ഉള്‍പ്പെടെയുള്ള ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണുന്നതിന് കായിക വകുപ്പിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു കലക്ടര്‍ അറിയിച്ചു. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിനു വിട്ടു കൊടുത്ത സ്റ്റേഡിയം കോര്‍പറേഷനു തിരികെ നല്‍കണമെന്ന് കാണിച്ച് കളക്ടര്‍ അധികൃതര്‍ക്കു കത്തയക്കും.