രോഗികളോടും ബന്ധുക്കളോടുമുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പിന്റെ പരിശീലന ക്ലാസ്

single-img
4 November 2015

People injured in a devastating earthquake receive treatment at a hospital in Kathmandu on April 28, 2015. Hungry and desperate villagers rushed towards relief helicopters in remote areas of Nepal on April 28, begging to be airlifted to safety, four days after a monster earthquake killed more than 5,000 people. AFP PHOTO / PRAKASH MATHEMA

രോഗികളോടും ബന്ധുക്കളോടുമുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പിന്റെ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ന്യൂസ് ചാനല്‍ ക്യാമറാമാന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു നീക്കത്തിന് ആമരാഗ്യ വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ബാച്ചുകളായി തിരിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലാണ് പരിശീലനം നല്‍കുകയെന്ന് ആരോഗ്യ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. രമേഷ് അറിയിച്ചു.

ചാനല്‍ ക്യാമറാമാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ആശുപത്രിയിലെ സംഘര്‍ഷത്തിന് വഴിവെച്ചത് ഡോക്ടറുടെ പെരുമാറ്റമാണെന്നു പരാതി ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ക്കു നേരെ പലയിടത്തും നടക്കുന്ന അക്രമങ്ങള്‍ക്കു കാരണം ഇത്തരം പെരുമാറ്റങ്ങളാണെന്ന നിഗമനത്തിലാണു പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.

ജനറല്‍ ആശുപത്രിയിലെ പ്രതിഷേധം ഡ്യൂട്ടി ഡോക്ടറുടെ സസ്‌പെന്‍ഷനിലേക്കും, തുടര്‍ന്ന് ഡോക്ടര്‍മാര്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രതിഷേധവും അവധിയെടുക്കലിലും കലാശിച്ചിരുന്നു. എന്നാല്‍ സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന്‍ രോഗിയുടെ മരണത്തില്‍ ചികില്‍സാ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലെത്തിയതിനെ തുടര്‍ന്നു ഡോക്ടറെ കഴിഞ്ഞ ദിവസം സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.