ഒടുവില്‍ പാഠപുസ്തക അച്ചടി പൂര്‍ത്തിയായി

single-img
4 November 2015

Text Book

ഒടുവില്‍ പാഠപുസ്തക അച്ചടി പൂര്‍ത്തിയായി. ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിന്റെ അച്ചടിയാണ് കെബിപിഎസില്‍ പൂര്‍ത്തിയായതായി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലേക്കുമുള്ള 1.25 കോടി പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് കെബിപിഎസ് നേരിട്ടു സ്‌കൂളുകളില്‍ എത്തിക്കുകയാണ് ചെയ്യുക.

ഏതെങ്കിലും സ്‌കൂളില്‍ ഇനിയും പുസ്തകങ്ങള്‍ എത്താതെയുണെ്ടങ്കില്‍ ആ സ്‌കൂള്‍ സൊസൈറ്റി കെബിപിഎസ് ഓഫീസുമായി ബന്ധപ്പെടണമെന്നും തച്ചങ്കരി അറിയിച്ചു. അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങള്‍ ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ ഡെലിവറി നോട്ടിനോടൊപ്പം വന്നാല്‍ കെബിപിഎസിന്റെ എല്ലാ ജില്ലാ ഡിപ്പോകളില്‍ നിന്നുംലഭിക്കും.