അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് മുന്‍തൂക്കമുണ്ടാകുമെന്ന് എ കെ ബാലന്‍

single-img
4 November 2015

AK Balanതിരുവനന്തപുരം:  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വിഎസിന് മുന്‍തൂക്കമുണ്ടാകുമെന്ന് സി പി എം നേതാവ് എ കെ ബാലന്‍.  എന്നാല്‍ പാര്‍ട്ടിയായിരിക്കും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 70 ശതമാനത്തോളം സീറ്റ് നേടും. വി എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ശുദ്ധഭോഷ്‌കാണെന്നും ബാലന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി എസ് ആയിരിക്കും നയിക്കുകയെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.