സംസ്ഥാനത്ത് പോളിംഗ് ശതമാനം കനത്തപ്പോള്‍ തലസ്ഥാനത്ത് കുറഞ്ഞു

single-img
3 November 2015

evmസംസ്ഥാനത്ത് പോളിംഗ് ശതമാനം കനത്തപ്പോള്‍ പക്ഷേ തലസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും ബിജെപിയും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യ മണിക്കൂറുകളില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. അതിരാവിലെ ആരംഭിച്ച മഴ ആവേശം കെടുത്തി. എ കെ ആന്റണി, എംഎ ബേബി, വി എം സുധീരന്‍,ഒ രാജഗോപാല്‍, പിപി മുകുന്ദന്‍, എംഎം ഹസ്സന്‍, കെ.മുരളീധരന്‍ എന്നിവര്‍ ഉച്ചക്ക് മുമ്പ് തന്നെ സമ്മതിദാനം രേഖപ്പെടുത്തി. അതേസമയം ആനാട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷമീമിന് വെട്ടേറ്റു.