ബിന്‍ ലാദനെ പോലുള്ള ഒരു തീവ്രവാദി കൊല്ലപ്പെട്ടാല്‍ ആ രാത്രികളില്‍ ഉടനീളം സോണിയാ ഗാന്ധി ഇരുന്ന് കരയുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി

single-img
2 November 2015

M_Id_402376_naqviവിവാദ പ്രസ്താവനയുമായി ബിജെപിയുടെ ഒരു കേന്ദ്ര മന്ത്രികൂടെ രംഗത്ത്.ഉസാമ ബിന്‍ലാദനെ പോലുള്ള തീവ്രവാദികള്‍ക്കുവേണ്ടി എല്ലാ രാത്രികളിലും സോണിയ കരയുമെന്നാണു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞത്. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഒരു റാലിക്കിടെയാണ് നഖ് വി സോണിയക്കെതിരെ വിമര്‍ശമെയ്തത്.

കോണ്‍ഗ്രസിലെ പരമോന്നത നേതാക്കളെ ആക്രമിക്കുക വഴി ബി.ജെ.പി വിലകുറഞ്ഞ പബ്ളിസിറ്റിയാണ് ആഗ്രഹിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പ്രതികരിച്ചു.പ്രസ്താവനയ്ക്ക് ബിജെപി നേതാവ് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

തന്‍റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും നഖ് വി പ്രതികരിച്ചു.