കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് വി മുരളീധരന്‍

single-img
2 November 2015

V Muralidharanതിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. 10 ശതമാനം സീറ്റുകളില്‍ മത്സരിക്കാന്‍ സ്വാധീനമില്ല. നാമനിര്‍ദേശ പത്രിക ഒപ്പിടാന്‍ പോലും ആളില്ലെന്നും അത് തുറന്ന് സമ്മതിക്കാന്‍ ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ഇവിടങ്ങളില്‍ പിന്തുണക്കാനോ പ്രവര്‍ത്തിക്കാനോ ആളില്ല. ഇല്ലാത്തകാര്യത്തിന് അവകാശവാദം ബിജെപി ഉന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും കേരളത്തില്‍ ബിജെപി നിര്‍ണായക സ്വാധീനമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.