എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കുവേണ്ടിയാണെന്ന് പിണറായി

single-img
1 November 2015

PINARAYI VIJAYANപാലക്കാട്: ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ് പി സുകേശനെതിരെ  പിണറായി വിജയന്‍ രംഗത്തെത്തി. എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കുവേണ്ടിയാണെന്ന് പിണറായി ചോദിച്ചു. ആരാണ് സുകേശനെക്കൊണ്ട് ഇത് പറയിപ്പിച്ചത്. ഭരണത്തിലിരുന്നുകൊണ്ട് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിത്. അതുകൊണ്ടാണ് മാണി രാജിവെക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ പിന്തുണയുമായി എത്തിയപ്പോഴാണ് മാണിക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ തന്നെ മാണിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നത്.  കെ എം മാണി മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു. വിജിലന്‍സ് ഡയറക്‌ടര്‍ രാജിവെച്ചതുകൊണ്ട് കാര്യമില്ല. സമ്മര്‍ദ്ദം ചെലുത്തിയവര്‍ ഇപ്പോഴും മാന്യന്‍മാരായി പുറത്തുണ്ടെന്നും പിണറായി പറഞ്ഞു.

കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിന്റെ അന്വേഷണ വേളയില്‍ യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്നും സ്വതന്ത്രമായാണ് താന്‍ കേസ് അന്വേഷിച്ചതെന്നും  എസ് പി സുകേശന്‍ പറഞ്ഞിരുന്നു‍.