ഹൊറര്‍ സിനിമ കാണുന്നതിനിടെ മധ്യവയസ്കന്‍ ഹൃതയാഘാതത്തെ തുടര്‍ന്ന് മരിച്ചു

single-img
1 November 2015

shamnaഹൈദരാബാദ്: ഹൊറര്‍ സിനിമ കാണുന്നതിനിടെ ഹൃതയാഘാതത്തെ തുടര്‍ന്ന് 55കാരന്‍ മരിച്ചു. അടുത്തിടെ റിലീസായ തെലുങ്കു ചിത്രം രാജു ഗാരി ഗാദി എന്ന ചിത്രം കാണുന്നതിനിടെയായിരുന്നു സംഭവം. ഷംനാ കാസിമാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൈദരാബാദ് ബഹദൂര്‍പുര സ്വദേശിയാണ് മരിച്ചത്.

ബഹദൂര്‍പുര തിയേറ്ററില്‍ രാവിലെയുള്ള ഷോയ്ക്കാണ് ഇദ്ദേഹം കയറിയത്.   എന്നാല്‍ സിനിമ കഴിഞ്ഞതിന് ശേഷം തിയേറ്റര്‍ വിടാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ ഉണ്ടായിരുന്നവര്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചതിനാല്‍ തിയേറ്ററില്‍ ഉണ്ടായിരുന്നവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇദ്ദേഹത്തിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.   സംഭവവുമായി ബന്ധപ്പെട്ട് ബഹുദൂര്‍ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന് ഇതിനു മുമ്പും ഹൃദയാഘാതം വന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.