കൊച്ചി സിറ്റി പോലീസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ കീഴുദ്യോഗസ്‌ഥനെക്കൊണ്ട്‌ കുട ചൂടിപ്പിച്ച് വിവാദത്തിലായി

single-img
1 November 2015

policeകൊച്ചി: വീണ്ടും കേരളാ പോലീസില്‍ കുടപിടി വിവാദം. ഐ.എസ്‌.എല്‍. മത്സരത്തിനിടെ  കൊച്ചി സിറ്റി പോലീസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരിശങ്കറിന്റെ കീഴുദ്യോഗസ്‌ഥനെക്കൊണ്ട്‌ കുട ചൂടിപ്പിച്ച് വിവാദത്തിലായത്.  ഔദ്യോഗിക വാഹനത്തില്‍ കുടയുമായി ഇറങ്ങിയ ഡി.സി.പി പിന്നീട്‌ തന്റെ കീഴുദ്യോഗസ്‌ഥനു കുട കൈമാറുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു.

പിന്നീട്‌ മഴ മാറുന്നതുവരെ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ഡി.സി.പിക്ക് കുടയും പിടിച്ച് നിന്നു. നിരീക്ഷണത്തിനായി സ്‌റ്റേഡിയത്തിനു പുറത്തുകൂടി പലവട്ടം വലംവെച്ചതായും മറ്റു പോലീസുകാര്‍ ആക്ഷേപം ഉന്നയിച്ചു. കീഴുദ്യോഗസ്‌ഥരോട്‌ കര്‍ക്കശ നിലപാടെടുക്കുന്ന ആളാണ്‌ ഹരിശങ്കര്‍.  നേരത്തേ ആലുവ റൂറല്‍ എ.എസ്‌.പി ആയിരുന്ന മെറിന്‍ ജോസഫ്‌ ഐ.പി.എസിനു സമാനസംഭവത്തില്‍ വകുപ്പുതല നടപടി നേരിടേണ്ടി വന്നിരുന്നു.