കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി

single-img
30 October 2015

Kanthapuram

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ് സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇതേതുടര്‍ന്ന് ദമാമില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന പരിപാടി മന്ത്രാലയ അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു.

മര്‍കസുല്‍ സഖാഫതു സുന്നിയ്യയുടെ കീഴില്‍ തുടങ്ങുന്ന നോളെജ് സിറ്റിയിലേയ്ക്ക് നിക്ഷേപകരെ ക്ഷണിക്കുന്നതിനാണ് കാന്തപുരം സൗദി പര്യടനം നടത്തുന്നത്. കാന്തപുരം സൗദിയില്‍ പരിപാടികള്‍ നടത്തുകയാണെങ്കില്‍ അറിയിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.