ഇനി ഗൂഗിള്‍ ഒരോരുത്തര്‍ക്കും ചേരുന്ന ഫോണേതെന്ന് പറഞ്ഞു തരും

single-img
30 October 2015

androനിങ്ങളുടെ അനുയോജ്യമായ ഫോണ്‍ ഏതെന്ന് ഇനി ഗൂഗിള്‍ പറഞ്ഞു തരം.  ആന്‍ഡ്രോയിഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഗൂഗിള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഗൂഗിള്‍ പുറത്തിറക്കിയ ടൂളിന്റെ സഹായത്തോടെയാണ്  ഓരോരുത്തരുടെയും അഭിരുചിക്കും ചിന്താ ശേഷിക്കും ഇഷ്ടത്തിനനുസരിച്ച് വാങ്ങാനാവുന്ന ഫോണുകള്‍ ഏതൊക്കെയാണെന്ന് കാണിച്ചു തരുന്നത്.

നിങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്ന ഫോണില്‍ ആവശ്യമുള്ള ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന്  ഇവിടെ സെലക്ട് ചെയ്യാം. ഇതില്‍ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള മൂന്നു ഫീച്ചറുകളെങ്കിലും സെലക്ട് ചെയ്ത ശേഷം സെലക്ട് ഫോണ്‍ എന്നു കൊടുത്താല്‍ അനുയോജ്യമായ ഫോണ്‍ ഏതെന്ന് വെബ്‌സൈറ്റ് കാണിച്ചു തരും. ഇവിടെ നിന്ന് സ്‌ക്രീന്‍ സൈസ്, ബജറ്റ് എന്നിവ ഫില്‍ട്ടര്‍ ചെയ്ത് ഫോണ്‍ തെരഞ്ഞെടുക്കാം. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.