പ്രായമായ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് പ്ലാസ്റ്റിക് തിന്നും വണ്ടിയിടിച്ചും ചത്തു കിടക്കുന്നതിലും ഭേദമാണ് അവയെപ കൊന്നു തിന്നുന്നതെന്ന് നടന്‍ മധു

single-img
29 October 2015

28madhu-50-years2

പ്രായം ചെന്ന പശുക്കളെ കൊന്നു തിന്നുന്നതു പുണ്യമാണെന്നു മുതിര്‍ന്ന ചലച്ചിത്ര നടന്‍ മധു. ബീഫിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നു ഡല്‍ഹിയില്‍ എത്തിയ മധു പറഞ്ഞു.

വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ പോലും ഉപേക്ഷിക്കുന്ന കാലമാണിത്. സ്വന്തം അമ്മയെ നോക്കാന്‍ പറ്റാത്തവരാണു കറവ വറ്റിയ പശുക്കളെയും പ്രായം ചെന്ന കാളകളെയും കൊല്ലരുതെന്നു വാശി പിടിക്കുന്നത്. പ്രായമായ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞ് പ്ലാസ്റ്റിക് തിന്നും വണ്ടിയിടിച്ചു ചത്തു കിടക്കുന്നതിലും ഭേദമാണ് മനുഷ്യന് ഭക്ഷണമാകുന്നതെന്നും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ കന്നുകാലികളെ കൊന്നുതിന്നുന്നതു പുണ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ന് ഡെല്‍ഹിയിലെത്തിയ മധു കേരള ഹൗസില്‍നിന്നാണു ഭക്ഷണം കഴിച്ചത്. ബീഫ് കഴിക്കാനായി തിരക്കിയപ്പോള്‍ അതു തീര്‍ന്നുപോയിരുന്നു. എന്നാല്‍, കേരള ഹൗസില്‍ പൊതുജനങ്ങള്‍ക്കുള്ള സമൃദ്ധി കാന്റീനില്‍ ബീഫ് ഉണെ്ടന്നും വാങ്ങിത്തരാമെന്നും ജീവനക്കാര്‍ പറഞ്ഞുവെങ്കിലും തനിക്ക വേണ്ടി ബുദ്ധിമുട്ടേണെ്ടന്നും തത്കാലം മീന്‍കറിയും മീന്‍ വറുത്തതും കൂട്ടി ഉണ്ണാമെന്നുമായിരുന്നു മധുവിന്റെ മറുപടി.