കേരളഹൗസ് റെയ്ഡ്; പൊലീസിന് തെറ്റായ വിവരം നല്‍കിയതിനും കേരള ഹൗസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും ഹിന്ദു സേനാനേതാവിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു

single-img
28 October 2015

beef1

ബീഫിന്റെ പേരില്‍ പൊലീസിന് തെറ്റായ വിവരം നല്‍കിയതിനും കേരള ഹൗസില്‍ സംഘര്‍ഷമുണ്ടാക്കിയതിനും ദില്ലി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പൊലീസിന് പരാതി നല്‍കിയ ഹിന്ദുസേന നേതാവായ വിഷ്ണുഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ പ്രശാന്ത് ഭൂഷണിനെ ആക്രമിച്ച കേസിലും പ്രതിയാണ് വിഷ്ണുഗുപ്ത. ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് നേരത്തെ എംബി രാജേഷ് എംപി ആരോപിച്ചിരുന്നു.

ഐ.പി.സി 182 ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ഇന്നലെ തന്നെ ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.
അതേസമയം കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഡല്‍ഹി പൊലീസ് റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം അറിയിക്കും. കേരള ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.ഡല്‍ഹി പൊലീസിന്റെ നടപടി സ്വീകാര്യമല്ലെന്നും കേരള ഹൗസിലുണ്ടായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി