എസ്‌.എന്‍.ഡി.പി-ബി.ജെ.പി. കൂട്ടുകെട്ടില്‍ യു.ഡി.എഫിന്‌ വോട്ട്‌ നഷ്‌ടമാകുമോയെന്നു തെരഞ്ഞെടുപ്പിനുശേഷമേ പറയാന്‍ കഴിയൂ: തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

single-img
28 October 2015

Thiruvanchoor radhakrishnan-6എസ്‌.എന്‍.ഡി.പി-ബി.ജെ.പി. കൂട്ടുകെട്ടില്‍ യു.ഡി.എഫിന്‌ വോട്ട്‌ നഷ്‌ടമാകുമോയെന്നു തെരഞ്ഞെടുപ്പിനുശേഷമേ പറയാന്‍ കഴിയൂവെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.ഇതുസംബന്ധിച്ച്‌ പിന്നീട്‌ വിലയിരുത്തല്‍ നടത്തും. സംസ്‌ഥാന രാഷ്‌ട്രീയം വഴിത്തിരിവിലാണ്‌.സി.പി.എമ്മും ജാതി സ്‌പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്ത്‌ യു.ഡി.എഫിന്‌ തുടര്‍ഭരണം ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരണമെന്നാണ്‌ വ്യക്‌തിപരമായ അഭിപ്രായമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.