കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

single-img
28 October 2015

keralabeef759

കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. ഡല്‍ഹി പൊലീസ് റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. കേരള ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഡല്‍ഹി പൊലീസിന്റെ നടപടി സ്വീകാര്യമല്ലെന്നും കേരള ഹൗസിലുണ്ടായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

പശുവിറച്ചി കേരള ഹൗസില്‍ വിതരണം ചെയ്തിട്ടില്ല. തെറ്റ് ന്യായീകരിക്കുന്നതിന് ഡല്‍ഹി പൊലീസ് ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്നും ആരോ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.