മനേകാ ഗാന്ധിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി

single-img
27 October 2015

chittiമനേകാ ഗാന്ധിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്ന്‌ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി. മനേകാ ഗാന്ധിയുടെ ഓഫീസ്‌ സ്‌റ്റാഫായ ഗൗരി മലേഖി കഴിഞ്ഞ ദിവസം തന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും അതിന്റെ വ്യക്‌തമായ തെളിവുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമരത്തിന്റെ അടുത്തഘട്ടമായി കോഴിക്കോടും തിരുവനന്തപുരത്തും സ്‌ട്രേ ഡോഗ്‌ ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നിരാഹാരസമരം സംഘടിപ്പിക്കും. തെരുവുനായ വിമുക്‌ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി എറണാകുളം മറൈന്‍ഡ്രൈവില്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാരം അവസാനിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി.

.