വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഞാറക്കല്‍ ഡിവിഷിനിലെ സ്ഥാനാര്‍ഥി ടിറ്റോ ആന്റണി പരീക്ഷയുടെ ഇടയ്ക്കാണ് ജനപരീക്ഷ നേരിടുന്നത്

single-img
27 October 2015

Exam

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഞാറക്കല്‍ ഡിവിഷിനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടിറ്റോ ആന്റണി പരീക്ഷയുടെ ഇടയ്ക്കാണ് ജനപരീക്ഷ നേരിടുന്നത്. തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പരീക്ഷയാണെങ്കിലും രാത്രി പഠനവും പകല്‍ പ്രചാരണവുമായി സ്ഥാനാര്‍ഥി മണ്ഡലത്തില്‍ സജീവമാണ്.

എറണാകുളം ലോ കോളജിലെ പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റായ ടിറ്റോ. രീക്ഷാ ചൂടിലാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതും രപചരണത്തിനിറങ്ങിയതും. പ്രചരണം നടക്കുമ്പോള്‍ തന്നെ നാല് പരീക്ഷ എഴുതുകയും ചെയ്തു. ജനപരീക്ഷയും എല്‍എല്‍ബി പരീക്ഷയും തുല്യ പ്രാധാന്യമുള്ളതിനാല്‍ രണ്ടിനും മനസ്സും ശരീരവും പകുത്തു നല്‍കിയിരിക്കുയാണ് ടിറ്റോ.

തെരഞ്ഞെടുപ്പ് പ്രചാരണം പകല്‍ നടത്തി രാത്രി ഏറെ വൈകിവരെ ഇരുന്നുള്ള പഠിത്തവുമാണ് ടിറ്റോ ഇപ്പോള്‍ ചെയ്യുന്നത്. 27നുള്ള അവസാന പരീക്ഷ കഴിഞ്ഞാല്‍ ഇലക്ഷന് മുഴുവന്‍സമയ പ്രചാരണത്തില്‍ മുഴുകും.