ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

single-img
26 October 2015

Saswathi

നീന്തലറിയാവുന്ന ശാശ്വതികാനന്ദ എങ്ങനെ മുങ്ങിമരിച്ചുവെന്നും എന്തുകൊണ്ട് തുടരന്വേഷണം സാധ്യമല്ലയെന്നും ഹൈക്കോടതി. ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ചു തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും പുനരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

2012 ജൂലൈ ഒന്നിനാണ് ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതികാനന്ദയെ ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൂന്ന് അന്വേഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മൂന്നിലും മുങ്ങിമരണമെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ശാശ്വതികാനന്ദയുടെ മരണം വീണ്ടും വിവാദമായിരിക്കുന്നത്.