കഴിഞ്ഞ ദിവസം സംഭവിച്ച ദയനീയ തോല്‍വി വലിയ സ്‌കോറുകള്‍ പിന്തുടരാന്‍ ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് ക്യാപ്റ്റന്‍ ധോണി

single-img
26 October 2015

Dhoni

കഴിഞ്ഞ ദിവസം സംഭവിച്ച ദയനീയ തോല്‍വി വലിയ സ്‌കോറുകള്‍ പിന്തുടരാന്‍ ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. സ്പിന്നര്‍മാര്‍ക്കും ഫാസ്റ്റ് ബൗളര്‍മാര്‍ക്കും ഒരു പിന്തുണയും നല്‍കാത്ത മരിച്ച വിക്കറ്റില്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ലെന്നും ബൗളര്‍മാര്‍ക്ക് ശവക്കുഴി ഒരുക്കിയ പിച്ചായിരുന്നു വാങ്കഡ സ്‌റ്റേഡിയത്തിലേതെന്നും ധോണി പറഞ്ഞു.

സിപിന്‍ ബൗളര്‍മാര്‍ക്ക് യാതൊരുവിധ ടേണോ ഫാസറ്റ് ബൗളര്‍മാര്‍ക്ക് സിംഗോ, ബൗണ്‍സോ പിച്ചില്‍ നിന്നും ലഭിച്ചിരുന്നില്ലെന്നും ഇവിടെ എതിരാളികളെ പിടിച്ചുനിര്‍ത്തുക അസാധ്യമായിരുന്നെന്നും ധോണി പറഞ്ഞു. എന്നാല്‍ ഈ കളി തങ്ങള്‍ക്ക് ാത്മവിശ്വാസം നല്‍കുകയാണെന്നും ധോണികൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ വലിയ സ്‌കോറുകള്‍ ഉണ്ടായാല്‍ അതിനെ എങ്ങനെ മറികടക്കാമെന്ന് ഈ കളി പഠിപ്പിച്ചാതി ധോണി വെളിപ്പെടുത്തി.

അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ 224 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് വഴങ്ങിയത്. പരമ്പര വിജയം തീരുമാനിക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെയും ഡ്യുപ്ലെസിസിന്റെയും ഡിവില്ലേഴ്‌സിന്റെയും സെഞ്ച്വറി മികവില്‍ 438 റണ്‍സെന്ന ഭീമന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 224 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 106 റണ്‍സാണ് വഴങ്ങിയത്.