സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് കൂറുമാറി

single-img
26 October 2015

Nisamതൃശൂരിലെ സെക്യൂറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം സാക്ഷി അനൂപ് കൂറുമാറി. പോലീസിന്റെ സമ്മര്‍ദം മൂലമാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ മൊഴി നല്‍കിയത്. കൊല്ലപ്പെട്ട ചന്ദ്രബോസുമായി പ്രതിയായ മുഹമ്മദ് നിസാം തര്‍ക്കിക്കുന്നതു കണ്ടിട്ടില്ലെന്നും അനൂപ് വിചാരണക്കോടതിയില്‍ അറിയിച്ചു.

കേസിന്റെ വിചാരണ ആരംഭിച്ച ആദ്യ ദിവസമാണ് നാടകീയമായ മൊഴി മാറ്റം. നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് കണ്‌ടെന്ന് അനൂപ് നേരത്തെ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.

പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സെക്യൂറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ജനുവരി 29ന് പുലര്‍ച്ചെ ഗേറ്റ് തുറക്കാന്‍ വൈകിയതിനു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം കാര്‍ ഉപയോഗിച്ചു ഇടിച്ചുവീഴ്ത്തി മര്‍ദിക്കുകയും ഇദ്ദേഹം ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരിച്ചത്.

നിസാമിന്റെ ക്രൂരത ബിബിസി ഉള്‍പ്പെടെയുള്ള വിദേശമാധ്യമങ്ങളില്‍പ്പോലും വാര്‍ത്തയായിരുന്നു.