സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കരുത് : സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍

single-img
25 October 2015

12tvpromo3_ART_GER3_779639eസര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കുന്ന ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കരുതെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ ജെ. ബി കോശി ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ സേവകരാെണന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരള സര്‍വകലാശാലയില്‍നിന്നു വിരമിച്ച എം.എസ്‌ ബാലകൃഷ്‌ണന്‍ നല്‍കിയ പരാതിയിലാണ്‌ മനുഷ്യാവകാശ കമ്മീഷന്റെ നടപടി.