ഗ്രാമീണമേഖലയിലെ ലാന്‍ഡ്‌ലൈന്‍ വാടകയിനത്തില്‍ വര്‍ധനവ്, ലാന്‍ഡ്‌ലൈന്‍ കോളുകള്‍ സൗജന്യമായി മൊബൈലിലേക്ക് മാറ്റാനുള്ള പദ്ധതി ഉടന്‍: ബി.എസ്.എന്‍.എല്‍

single-img
24 October 2015

rajasthan-bsnl-offers-free-roaming-to-customers_020214055027

കണ്ണൂര്‍: ബി.എസ്.എന്‍.എല്‍ ഗ്രാമീണമേഖലയിലെ കണക്ഷനുകള്‍ക്ക്പ്രതിമാസ വാടകയിനത്തില്‍ നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ ഫ്രീകോളുകളുടെ എണ്ണം പകുതിയാക്കി കുറയ്ക്കുകയും ചെയ്തു. നഗരമേഖലകളില്‍ വാടക കൂട്ടിയിട്ടില്ലെങ്കിലും സൗജന്യകോളുകള്‍ പകുതിയായി കുറച്ചിട്ടുണ്ട്.

ഗ്രാമീണമേഖലയില്‍ ഇതുവരെ ഈടാക്കിയിരുന്ന വാടക 120140 രൂപയാണ്. ഇതില്‍ 20 രൂപ വര്‍ധിപ്പിച്ച് 140160 രൂപ ആക്കി. ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 140 സൗജന്യകോളുകള്‍ 75 ആക്കി കുറച്ചു.

നഗരമേഖലയില്‍ പ്രതിമാസ വാടക നിരക്ക് 220 തന്നെ. എന്നാല്‍ സൗജന്യകോളുകള്‍ 110 ആക്കി കുറച്ചു. ജനറല്‍ പ്ലാന്‍ ഒഴികെ മറ്റു പ്ലാനുകള്‍ക്കോ ബ്രോഡ്ബാന്‍ഡിനോ ഇത് ബാധകമല്ല. ബി.എസ്.എന്‍.എല്‍ അടുത്തകാലത്ത് തുടങ്ങിയ രാത്രികാല സൗജന്യപദ്ധതിക്കും മാറ്റമില്ല.
ഇതിനുപുറമെ ലാന്‍ഡ്‌ലൈനില്‍നിന്ന് കോളുകള്‍ മൊബൈലിലേക് സൗജന്യമായി മാറ്റാനുള്ള പദ്ധതി ബി.എസ്.എന്‍.എല്‍ രാജ്യവ്യാപകമായി ഉടന്‍ ആരംഭിക്കും. നിലവില്‍ ഈ സംവിധാനം ഉണ്ടെങ്കിലും അതിന് ഒരുമിനിറ്റ് കോളിന് 80 പൈസ മുതല്‍ ഒരുരൂപ വരെ ഈടാക്കുന്നുണ്ട്.

ഡിസംബറോടെ കണ്ണൂര്‍, കാസര്‍കോട് മേഖലകളില്‍ പുതുതായി 330 ത്രിജി മൊബൈല്‍ ടവറുകള്‍ കൂടി സ്ഥാപിക്കും. ഇതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ 3ജി സംവിധാനം ലഭ്യമാകും. നിലവില്‍ ഈ മേഖലയില്‍ ആകെയുള്ള 765 ടവറുകളില്‍, 3ജി ടവറുകള്‍ 275 എണ്ണം മാത്രമാണ്. ഇതോടെ ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കൂടുതല്‍ സുഖമമാകുമെന്നും കമ്പനി അറിയിച്ചു.