വടകര താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഓപ്പറേഷന്‍ ഉപകരണങ്ങള്‍ പൂജവെച്ചു

single-img
23 October 2015

Vatakara

മഹാനവമി ദിനത്തില്‍ വടകര താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ശസ്ത്രക്രിയ ഉപകരങ്ങള്‍ പൂജവച്ചു. ഓപ്പറേഷന്‍ തീയറ്ററില്‍ മണ്ഡപം മാതൃകയില്‍ നിര്‍മ്മിച്ച സ്ഥലത്തായിരുന്നു പൂജവയ്പ്. മാത്രമല്ല പ്രത്യേക പൂജകളും പ്രസാദ വിതരണവും ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ ഉണ്ടായിരുന്നു.

മഹാനവമി ദിനത്തില്‍ ആശുപത്രി മുഴുവന്‍ തെങ്ങോല കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. അതീവ ശ്രദ്ധയോടെ അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് പൂജയെന്നതും ശ്രദ്ധേയമാണ്. പൂജവയ്പ് നടന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓണാഘോഷ ദിനത്തില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ സദ്യവിളമ്പിയത് വന്‍ വിവാദമായിരുന്നു.