തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി

single-img
23 October 2015

ramesh chennithala

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കേസെടുക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മന്ത്രി നിലപാട് അറിയിച്ചത്.

താനൊരു മൃഗസ്നേഹിയാണെന്നും എന്നാൽ പേവിഷബാധയുള്ള ഭ്രാന്തൻ നായ്കൾ ആളുകളെ  ആക്രമിച്ചു പരുക്കേൽപ്പിക്കുന്നസ്ഥിതിവിശേഷം ഗുരുതരമായ ക്രമസമാധാന പ്രശ്നമാണെന്ന് ചെന്നിത്തല പറയുന്നു. അത് കൈയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയുന്ന ഒന്നല്ലെന്നും അതിനാൽ തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾഉണ്ടാകില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

“ഞാനൊരു മൃഗസ്നേഹിയാണ്. മൃഗങ്ങളെ സ്നേഹിക്കുകയും, അവയെ പോറ്റി വളർത്തുന്നതും വളരേയേറെ ഇഷ്ടപ്പെടുകയുംചെയ്യുന്നയാൾ. പക്ഷെ കേരളത്തിൽ അടുത്ത കാലത്തായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേവിഷബാധയുള്ള ഭ്രാന്തൻ നായ്കൾ ആളുകളെആക്രമിക്കുകയും, കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ്. ജനങ്ങളുടെനിത്യ ജീവിതത്തെ ബാധിക്കുന്ന ഒരു ക്രമസമാധാന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ കയ്യും കെട്ടി നോക്കിയിരിക്കാൻനമുക്ക് കഴിയുകയുമില്ല. ജനങ്ങളെ ആക്രമിക്കുകയും, പേ വിഷബാധയേൽപ്പിക്കുകയും ചെയ്യുന്ന നായ്കളെ കൊല്ലുന്നത് കൊണ്ട്യാതൊരു തെറ്റുമില്ല. അങ്ങിനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകില്ല.”