വാതക പൈപ്പ്‌ ലൈന്‍ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി

single-img
22 October 2015

kochi-map 1കൊച്ചിയിലെ പാചകവാതക  പൈപ്പ്‌ ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ മന്ത്രിസഭായോഗ  തീരുമാനം.പദ്ധതി സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രണ്ട് മാസത്തിനകം പരീക്ഷണ പദ്ധതി നടത്തിക്കാണിക്കും.അദാനി ഗ്രൂപ്പിനാണു പദ്ധതിയുടെ നടത്തിപ്പു ചുമതല. ഗെയ്‌ല്‍ ക്ഷണിച്ച ടെന്‍ഡറില്‍ ഐ.ഒ.സി അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ടെന്‍ഡര്‍ നേടിയത്‌. കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡറിന്‌ അംഗീകാരം നല്‍കിയിരുന്നു. അദാനി ഗ്യാസ് അധികൃതര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ജിജി തോംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി നഗരത്തിലെ 17 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്‌ സ്‌ഥാപിക്കുന്നതിനാണ്‌ ഇപ്പോള്‍ അനുമതി.