മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരെ പ്രതിഷേധം നടത്തിയ അംഗങ്ങള്‍ അടൂര്‍ എസ്എന്‍ഡിപി യോഗം നേതൃസംഗമം അലങ്കോലമാക്കി; യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വഴിക്കുവെച്ച് മടങ്ങി

single-img
21 October 2015

vellappally-with-son

അടൂര്‍ എസ്എന്‍ഡിപി യോഗം നേതൃസംഗമത്തിനിടെ അംഗങ്ങളുടെ പ്രതിഷേധം. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് വഴി അംഗങ്ങളുടെ ഏഴ് കോടി രൂപ വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് ആരോപിച്ചാണ് 50 ഓളം പ്രവര്‍ത്തകര്‍ യോഗം നടന്ന വേദിയിലേയ്ക്ക് തള്ളിക്കയറിയത്.

വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കാനിരുന്ന യോഗമാണ് അലങ്കോലമായത്. അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് യോഗം തടസപ്പെട്ടു. ഈ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന തുഷാര്‍ വെള്ളാപ്പള്ളി സംഘര്‍ഷം കണക്കിലെടുത്ത് യോഗത്തില്‍ പങ്കെടുക്കാതെ വഴിക്കുവച്ചുതന്നെ മടങ്ങി.

ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നും യോഗ നേതൃത്വത്തിന്റെ നിലപാട് മൂലം 5000ത്തോളം സ്ത്രീകള്‍ ജപ്തി ഭീഷണി നേരിടുകയാണെന്നുപ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്.