അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും ആ ജീവനാന്തകാലം 50,000 രൂപ വീതം പ്രതിമാസം പെന്‍ഷനായി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം

single-img
21 October 2015

Amitabh Bachchan family Vote for the Lok Sabha Elections (11)

അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും ആ ജീവനാന്തകാലം 50,000 രൂപ വീതം പ്രതിമാസം പെന്‍ഷനായി നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്കാണ് പ്രതിമാസം 50,000 രൂപ പെന്‍ഷന്‍ കിട്ടുക. ബച്ചനും ജയ ബച്ചനും അഭിഷേകിനും മുമ്പ് ഈ അവാര്‍ഡിന് അര്‍ഹരായതോടെയാണ് പെന്‍ഷന് അര്‍ഹത നേടിയത്. യാഷ് ഭാരതി പുരസ്‌കാരത്തിന്റ അവാര്‍ഡ് തുക അഞ്ച് ലക്ഷമായിരുന്നത് 11 ലക്ഷമാക്കി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

1994 ല്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യതവണ ബച്ചന്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. 56 പേരെയാണ് ഈ വര്‍ഷം സര്‍ക്കാര്‍ യാഷ് ഭാരതി പുരസ്‌കാരം നല്‍കി ആദരിച്ചത്. ബോളിവുഡ് താരങ്ങളായ നവാസുദീന്‍ സിദ്ദിഖി, ജിമ്മി ഷെര്‍ഗില്‍ എന്നിവര്‍ക്കും ഗുസ്തി താരം അല്‍ക തോമറിനും ഈ വര്‍ഷം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ സംസ്ഥാനത്തെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും പെന്‍ഷന്‍ 20,129 രൂപ മാത്രമാണുള്ളത്. കലാകാരന്‍മാരായി 10 വര്‍ഷം രംഗത്ത് തുടര്‍ന്ന വര്‍ക്ക് 2000 രൂപയാണ് മാസ പെന്‍ഷന്‍.ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ബച്ചന്‍ കുടുംബത്തിന് കിട്ടിയ ഈ അവാര്‍ഡും പെന്‍ഷനും വിവാദമാകുമെന്നുറപ്പാണ്.