മാധ്യമങ്ങളില്‍ പരസ്യമായി പ്രസ്താവന; ഡി.ജി.പി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

single-img
21 October 2015

jacob-thomasതിരുവനന്തപുരം: മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചതിന് ഡി.ജി.പി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ സംബന്ധിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ് പരാമര്‍ശം നടത്തിയതിന് വിശദീകരണം തേടുന്നതില്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും യോജിച്ചു.

ഐ.പി.എസ് ഓഫീസര്‍മാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് മാധ്യമങ്ങളോട് പ്രതികരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. എന്നാല്‍ മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുന്നില്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു.

അഗ്നിശമന മേധാവിയായിരിക്കേ ജനങ്ങളുടെ സുരക്ഷ കരുതിയാണ് നടപടി സ്വീകരിച്ചത്. അനാവശ്യ സര്‍ക്കുലറുകളൊന്നും ഇറക്കിയിരുന്നില്ല. ഫ്‌ളാറ്റുകള്‍ മാത്രമല്ല ഷോപ്പിംഗ് കോംപ്ലസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊയതുജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് തന്റെ ചുമതയലയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.